
കോട്ടയം: ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്.
പെരുമ്പാവൂർ വെങ്ങോല കട്ടോളിപ്പറമ്പിൽ സതീഷ് നൗഷാദ്
(38) നെയാണ് മലപ്പുറത്തുനിന്നും ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബ്യൂട്ടി പാർലർ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് പോലീസുകാർക്ക് കൊടുക്കാൻ എന്ന വ്യാജേന പ്രതി പരാതിക്കാരിയിൽ നിന്നും 50000 രൂപ കൈക്കലാക്കി. തുടർന്ന് ലൈംഗികച്ചുവയോടെ സംസാരിക്കാൻ ആരംഭിച്ചപ്പോൾ പരാതിക്കാരി പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിവിൽ ആയിരുന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് ഇൻസ്‌പെക്ടർ അൻസൽ എ എസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ അഖിൽ ദേവ് , തോമസ് ജോസഫ് എ എസ് ഐ മാരായ വിനോദ് വി കെ എസ്സിപിഒ ജോഷ് കുമാർ, അനീഷ് , അജിത്ത് എം, വിജയൻ എന്നിവർ അടങ്ങിയ സംഘമാണ് മലപ്പുറത്ത് നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.