video
play-sharp-fill
വിവാഹത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാര്‍ലറില്‍ പോയ വധുവിന്റെ മുഖം വികൃതമായി; വിവാഹം വേണ്ടെന്ന് വച്ച്‌ വരന്‍; ബ്യൂട്ടിഷന്റെ അശ്രദ്ധയാണ് വധുവിന് വിനയായത്

വിവാഹത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാര്‍ലറില്‍ പോയ വധുവിന്റെ മുഖം വികൃതമായി; വിവാഹം വേണ്ടെന്ന് വച്ച്‌ വരന്‍; ബ്യൂട്ടിഷന്റെ അശ്രദ്ധയാണ് വധുവിന് വിനയായത്

സ്വന്തം ലേഖകൻ

ബംഗളൂരു: വിവാഹ ദിനത്തിൽ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി.ഇത് കണ്ടതോടെ വരന്‍ വിവാഹത്തിൽ നിന്നും പിന്മാറി.കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം.

ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലമാണ് വധുവിന്റെ മുഖം വികൃതമായതെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ഏതോ മേക്ക്‌അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു.

യുവതിയുടെ കുടുംബം ബ്യൂട്ടിപാര്‍ലറിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം വധു ബ്യൂട്ടിപാര്‍ലറില്‍ പോവുകയും മുഖം കറുത്തനിറമായി മാറുകയും ചെയ്തതോടെ വരന്‍ വിവാഹം വേണ്ടെന്നു വെച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.