അഴകുള്ള കണ്‍പീലികള്‍ക്കും കട്ടിയുള്ള പുരികത്തിനും വീട്ടിൽ തന്നെ ഒരു സിറം തയ്യാറാക്കിയാലോ?; എങ്ങനെ എന്ന് നോക്കാം

Spread the love

അഴകുള്ള കൺപീലികളും കട്ടിയുള്ള പുരികങ്ങളും എല്ലാവർക്കും ഇഷ്ട്ടമാണല്ലേ? എന്നാൽ പലരുടെയും കൺപീലികൾ പൊഴിഞ്ഞു പോകാറുണ്ട് ഇതിനെല്ലാം പ്രതിവിധിയായി ഒരു സിറം വീട്ടിൽ തന്നെ ചെയ്തെടുത്താലോ?

വാസലിൻ- 1 ടീസ്പൂണ്‍

ആവണക്കെണ്ണ- 1ടീസ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളിച്ചെണ്ണ- 1/2 ടീസ്പൂണ്‍

വിറ്റാമിൻ ഇ ക്യാപ്സൂള്‍- 1

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിലേയ്ക്ക് വാസലിനും, ആവണക്കെണ്ണയും, വെളിച്ചെണ്ണയും എടുത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂള്‍ പൊട്ടിച്ചൊഴിക്കാം. ചേരുവകള്‍ നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റാം.

ഉപയോഗിക്കേണ്ട വിധം

വൃത്തിയാക്കിയ മുഖത്ത് വേണം ഇത് ഉപയോഗിക്കാൻ. മസ്കാര ബ്രെഷ് ഉപയോഗിച്ച്‌ സെറം കണ്‍പീലികളിലും പുരികത്തിലും പുരട്ടാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഇത് ശീലമാക്കാം. രാവിലെ ഉണർന്നയുടൻ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.