അമൃത്‍സർ: പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തികളിൽ നടത്തുന്ന ‘ബീറ്റിങ് റിട്രീറ്റ്’ ചടങ്ങുകൾ പൊതുജനങ്ങൾക്കായി ഇന്നുമുതൽ വീണ്ടും തുറന്നു നൽകും.
വാഗ-അട്ടാരി, ഹുസ്സൈൻവാല-സഡ്കി എന്നീ അതിർത്തികളിൽ പതിവുപോലെ ദിവസവും വൈകുന്നേരങ്ങളിൽ നടത്തിയിരുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകളാണ് വീണ്ടും ജനപങ്കാളിത്തത്തോടെ നടക്കുക. അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്ന സാഹചര്യത്തിൽ, ബിഎസ്എഫ് ജവാന്മാർ പാക് അതിർത്തിരക്ഷാസേനയായ റേഞ്ചേഴ്സ് അംഗങ്ങൾക്ക് കൈകൊടുക്കില്ല. കൂടാതെ അതിർത്തികവാടം പതാക താഴ്ത്തുന്നസമയത്ത് തുറക്കുകയുമില്ല.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച മേയ് ഏഴുമുതൽ പതാക താഴ്ത്തുന്ന ഈ ചടങ്ങ് അതിർത്തിരക്ഷാസേന (ബിഎസ്എഫ്)മുടക്കിയിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിരുന്നാലും, സുരക്ഷ കണക്കിലെടുത്ത് എട്ടുമുതൽ പൊതുജനങ്ങൾക്ക് ഈ ചടങ്ങ് കാണുന്നതിനുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കൂടാതെ, രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ട ഭാഗമായി 69 വിമാനത്താവളങ്ങളിൽ ലഗേജ്, കാർഗാ പരിശോധന മേയ് 21 വരെ നീട്ടിയിട്ടുണ്ട്.