
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്വകാര്യ ട്യൂഷന്‍ സെന്ററിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററിനെതിരെ പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചു.
ട്യൂഷൻ സെന്ററിലെ പ്രിന്‍സിപ്പലിനും ഇവിടെ പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനും എതിരെയാണ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ വടികള്‍ കൂട്ടിക്കെട്ടി മര്‍ദ്ദിച്ചു എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളെ രക്ഷിതാക്കള്‍ പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകരുടെ ഈ പ്രവൃത്തിക്കെതിരെ ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.