video
play-sharp-fill

രാത്രി മതില്‍ ചാടിക്കടന്ന് സ്റ്റേഷനിലെത്തി; മദ്യപിച്ച് പൊലീസുകാരെ മര്‍ദിച്ചു; മൂന്നംഗസംഘം അറസ്റ്റില്‍

രാത്രി മതില്‍ ചാടിക്കടന്ന് സ്റ്റേഷനിലെത്തി; മദ്യപിച്ച് പൊലീസുകാരെ മര്‍ദിച്ചു; മൂന്നംഗസംഘം അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ രാത്രി സ്റ്റേഷനില്‍ കയറി മദ്യപസംഘം പൊലീസുകാരെ മര്‍ദിച്ചു. ഇന്നലെ രാത്രിയില്‍ മൂന്ന് പേര്‍ മതില്‍ ചാടികടന്നാണ് ആക്രമിച്ചത്. ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും സ്വമേധയാ കേസ് എടുക്കുകയും ചെയ്ത ശേഷം താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് പിന്നാലെ ഇവര്‍ സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്‌തെങ്കിലും പൊലീസ് ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. രാത്രി കുറച്ച് കഴിഞ്ഞ് ഇവര്‍ വീണ്ടും സ്റ്റേഷനിലെത്തി ബഹളം തുടര്‍ന്നു. അപ്പോഴും പൊലീസ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.

മൂന്നാം തവണ കുറെക്കൂടി രൂക്ഷമായി രീതിയിലാണ് മൂന്നംഗസംഘം സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത്. മതില്‍ ചാടി അകത്ത് കടന്ന സംഘം എസ്‌ഐഐയെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ പിടിച്ച് ലോക്കപ്പില്‍ ഇടുകയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയുമായിരുന്നു. പിന്നീട് രാത്രി തന്നെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.