വാനരന്മാര്‍ ആക്രോശിച്ചെത്തി; കുഞ്ഞ് ചത്തുകാണുമെന്ന് കൂടിനിന്നവര്‍; എന്നിട്ടും പിന്മാറിയില്ല; വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് നിലത്തുവീണ കുരങ്ങിൻ കുഞ്ഞിന് സിപിആർ നല്‍കി ബീറ്റ് ഫോറസ്റ്റ് ഓഫീസർ; വൈറലായി കോട്ടയം സ്വദേശി ഹരികൃഷ്ണൻ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍…!

Spread the love

കോട്ടയം: കണ്‍മുന്നില്‍ വെച്ച്‌ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് നിലത്തുവീണ കുരങ്ങിൻ കുഞ്ഞിനെ വാരിയെടുത്ത് സിപിആർ നല്‍കാൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അരുണ്‍ പി.ആർ തെല്ലും അമാന്തിച്ചില്ല.

ചുറ്റും കൂടിനിന്നവർ കുട്ടിക്കുരങ്ങ് ചത്തുകാണുമെന്ന് പറഞ്ഞെങ്കിലും പിന്മാറാൻ അരുണ്‍ ഒരുക്കമായിരുന്നില്ല. ഷോക്കേറ്റ് സ്തംഭിച്ച കുഞ്ഞ് ഹൃദയം തുടിക്കുന്നത് വരെ അരുണ്‍ സിപിആർ നല്‍കി. ചെറിയൊരു തുടിപ്പ് വന്നതോടെ ശ്രമം തുടർന്നു.

കുഞ്ഞിനെ എടുത്തപ്പോള്‍ പാഞ്ഞടുത്ത മറ്റ് വാനരന്മാരെ കൂടിനിന്നവർ വടിയുപയോഗിച്ച്‌ തടഞ്ഞതും ഗുണം ചെയ്തു. ഒടുവില്‍ ജീവൻ തിരിച്ചുകിട്ടിയ കുഞ്ഞ് കുരങ്ങൻ അമ്മയുടെ പക്കലേക്ക് ഓടിച്ചെന്നതോടെ അരുണും ഹാപ്പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കൂട്ടം കുരങ്ങൻമാർ തമ്മില്‍ അടികൂടി ചാടി പോയപ്പോഴാണ് ഇലക്‌ട്രിക് കമ്പിയില്‍ തട്ടി കുഞ്ഞിന് ഷോക്കേറ്റത്. കോട്ടയം സ്വദേശി ഹരികൃഷ്ണൻ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍ വെെറലായതിന് പിന്നാലെ ഓഫീസറെ തേടി പ്രശംസകളും എത്തുകയാണ്. നന്ദിയോട് കാലൻകാവ് സ്വദേശി അരുണ്‍ തൻ്റെ അനുഭവം പങ്കുവെക്കുന്നു.