
കോട്ടയം: ഉന്നക്കായ ഒരു പ്രധാന ചായ പലഹാരമാണ്. പ്രത്യേകിച്ചും മലബാർ സൈഡില്‍. എന്നാല്‍ സാധാരണ ഉന്നക്കായയില്‍ നിന്ന് ഒരല്പം മാറ്റിപ്പിടിച്ചാലോ.
ബീഫ് വച്ച് ഉന്നക്കായ ഉണ്ടാക്കി നോക്കാം. രുചികരമായ ബീഫ് ഉന്നക്കായ റെസിപ്പി നോക്കാം.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബീഫ്- അര കിലോ
അധികം പഴുപ്പില്ലാത്ത നേന്ത്രപ്പഴം പുഴുങ്ങിയെടുത്തത് – മൂന്നെണ്ണം
സവാള- രണ്ടെണ്ണം
ഇഞ്ചി പേസ്റ്റ് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂണ്‍
പച്ചമുളക്- നാലെണ്ണം
കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
ഖരം മസാലപ്പൊടി – അര ടീസ്പൂണ്‍
മല്ലിയില-ഒരു പിടി
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ – രണ്ടോ,മൂന്നോ ടേബിള്‍ സ്പൂണ്‍
ഓയില്‍ – വറുത്തെടുക്കാൻ ആവശ്യത്തിന്
ഫില്ലിംഗിന് വേണ്ട മസാല
തയ്യാറാക്കുന്ന വിധം
ആദ്യം നേന്ത്രപ്പഴം പുഴുങ്ങിയെടുക്കുക. അതിന്റെ അകത്തെ കറുത്ത തരി കളഞ്ഞതിനുശേഷം നന്നായി കുഴച്ച് മാറ്റി വെക്കുക. ശേഷം ബീഫ് ചെറിയ കഷണങ്ങളായി മുറിച്ച് അതില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, അര ടീസ്പൂണ്‍ കുരുമുളകുപൊടി, കാല്‍ ടീസ്പൂണ്‍ ഖരം മസാല പൊടി, കുറച്ച് ചെറുനാരങ്ങ നീര് അല്ലെങ്കില്‍ വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇരുപത് മിനിറ്റ് മാറ്റി വെച്ചതിനുശേഷം കുക്കറില്‍ വേവിച്ചെടുക്കുക. അതുകഴിഞ്ഞ് വെള്ളം വറ്റിച്ചു കുറച്ചു ഡ്രൈ ആക്കിയതിന് ശേഷം മിക്സിയില്‍ ക്രഷ് ചെയ്ത് മാറ്റി വെക്കുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ബീഫ് ഇട്ട് ഫ്രൈ ആക്കി എടുത്ത് മാറ്റി അതെ പാനില്‍ അല്പം കൂടി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് വഴറ്റുക, ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും ചേർത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും, ഗരം മസാലയും, മീറ്റ് മസാലയും ചേർത്തു വഴറ്റിയെടുക്കുക. അതിനുശേഷം ക്രഷ് ചെയ്ത ബീഫ് അതില്‍ ചേർത്ത് മിക്സ് ചെയ്തു മല്ലിയിലയും ചേർത്ത് വാങ്ങി വയ്ക്കുക. ശേഷം കൈയില്‍ എണ്ണ തടവി. പഴത്തിന്റെ കൂട്ട് എടുത്തു കൈയ്യില്‍ പരത്തി ബീഫ് ഫില്ലിങ് ഉള്ളില്‍ വെച്ച് ഉന്നക്കായിന്റെ ഷേപ്പില്‍ ആക്കി പാനില്‍ എണ്ണ ചൂടാക്കി അതില്‍ വാരിയെടുക്കുക. ടേസ്റ്റി ബീഫ് ഉന്നക്കായ റെഡി.