
കോട്ടയം: ബീഫ് ഫ്രൈയ്ക്ക് ആരാധകർ ഏറെയാണ്, അത് വീട്ടിലുണ്ടാക്കിയാലും ഹോട്ടലില്‍ നിന്നായാലും. നല്ല അടിപൊളി ടേസ്റ്റിയായ ബീഫ് ഫ്രൈ റെസിപ്പി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമുളള സാധനങ്ങള്‍
ബീഫ് – 500 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍
പെരുംജീരകം – ഒരു ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് -10 ഗ്രാം
ഗരംമസാല പൊടി – ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 15 ഗ്രാം
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് ചതച്ചത് – 10 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – ഒരു ടീസ്പൂണ്‍
വിനാഗിരി – 15 മില്ലി
വെളിച്ചെണ്ണ – 100 മില്ലി
കടുക് – 5 ഗ്രാം
സവാള – 3 എണ്ണം
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബീഫ് ചെറുതായി അരിഞ്ഞ് അതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, വിനാഗിരി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് ചെറുതീയില്‍ കുക്കറില്‍ 4 വിസില്‍ വരുന്നതുവരെ വേവിക്കുക.അടി കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പെരുംജീരകവും വറ്റല്‍ മുളകും സവാള അരിഞ്ഞതും ഇട്ട് നന്നായി വരട്ടുക. ഇതിലേക്ക് ബീഫ് ഇട്ട് നന്നായി ഇളക്കി കുരുമുളക് പൊടി, പെരും ജീരകപൊടി, ഗരംമസാല പൊടി എന്നിവ ഇട്ട് 30 മിനിറ്റ് വേവിക്കുക. ബീഫ് നന്നായി വരട്ടി റോസ്റ്റ് പരുവം(കറുത്ത നിറം) ആകുമ്പോള്‍ കറിവേപ്പില ഇട്ട് ഇളക്കി അടച്ചുവയ്ക്കാം.