
ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കൊപ്പം രാത്രി ബീച്ചിലെത്തി; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം
സ്വന്തം ലേഖിക
മംഗളൂരു: ബീച്ചിലെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം.
മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമടങ്ങുന്ന സംഘം സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു.
ഈ സമയം വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് കുറച്ചുപേര്‍ വന്ന് പേരും, മതവും ചോദിക്കുകയായിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന് മനസിലാക്കിയതോടെ അശ്ലീലം പറയുകയും വിദ്യാര്‍ത്ഥികളെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്‌തു.
പൊലീസെത്തിയാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്. പൊലീസിനെ കണ്ടതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഉള്ളാല്‍ പൊലീസ് കേസെടുത്ത്, അന്വേഷണം ആരംഭിച്ചു. ആറ് വിദ്യാര്‍ത്ഥികളും മലയാളികളാണ്.
Third Eye News Live
0