ടി ഒ സൂരജ് വീണ്ടും കുരുക്കിലേക്ക് ; ബീച്ച് ആശുപത്രി അഴിമതിക്കേസ് പുനരന്വേഷിക്കാൻ ഉത്തരവ്
സ്വന്തം ലേഖിക
കോഴിക്കോട് :മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് വീണ്ടും കുരുക്കിലേക്ക്. കോഴിക്കോട് ബീച്ചാശുപത്രിയിലേയ്ക്ക് ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കേസിൽ സൂരജിനെ പ്രതിസ്ഥാനത്തു നിന്നും നീക്കിയ നടപടി കോഴിക്കോട് വിജിലൻസ് കോടതി തളളി. കേസിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് ടി.ഒ സൂരജ്.ആർസിഎച്ച് പദ്ധതി പ്രകാരം 34 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഉപകരണങ്ങൾ വാങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2012 ലാണ് ഈ കേസിൽ വിജിലൻസ് അന്വേഷണം നടത്തുന്നത്. കേസിൽ ഒന്നാം പ്രതിയായിരുന്ന ഡോ.വിജയനെയും രണ്ടാം പ്രതി സൂരജിനെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്.
Third Eye News Live
0