ബീച്ചില്‍ ഗുണ്ടാ വിളയാട്ടം; മത്സ്യത്തൊഴിലാളികളുടെ ബസിന് നേരെ ആക്രമണം; സമീപത്തെ വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു

Spread the love

തൃശൂര്‍: തൃശൂര്‍ കയ്പമംഗലം ബീച്ചില്‍ ഗുണ്ടാ വിളയാട്ടം.

video
play-sharp-fill

ഇന്നലെ രാത്രിയില്‍ ബൈക്കിലെത്തിയ സംഘം മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചു തകർത്തു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.

ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിന്‍റെ ബസാണ് തകർന്നത്. കൂടാതെ വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം പരിസരത്തെ കിഴക്കെടത്ത് ജയശാഖന്‍റെ വീടും ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘം വീടിന്‍റെ ജനല്‍ ചില്ലുകളും അടിച്ചു തകർത്തു. റോഡില്‍ ഇരിക്കുകയായിരുന്ന സന്തോഷ് എന്നയാളെയും മർദിച്ചിട്ടുണ്ട്.

കയ്പമംഗലം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മുതല്‍ മേഖലയില്‍ ചിലർ തമ്മില്‍ വഴക്കും വാക്കേറ്റവും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.