
വര്‍ക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; മൂന്നാം മാസം, രണ്ടാം തകർച്ച
തിരുവനന്തപുരം: വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവീണു. അപകടമുണ്ടായ അതേ മേഖലയിൽ കഴിഞ്ഞ ദിവസം പഠനത്തിനായി സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഇന്ന് പുലർച്ചെ ശക്തമായ തിരമാലയെ തുടർന്ന് തകർന്നത്.
2024 മാർച്ച് 9 ന് അപകടമുണ്ടായ അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിക്കാനുള്ള പഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിച്ചത്.
2024 ജനുവരി ഒന്നിനാണ് പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടന്നത്. തൃച്ചി ആസ്ഥാനമായ ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്ബനിക്കായിരുന്നു ഇതിന്റെ നടത്തിപ്പ്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞപ്പോൾ ശക്തമായ തിരയില്‍പ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ഇന്നലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാൻ പാപനാശത്ത് എത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും പുനസ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
