
ആധുനികജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു ; QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ; തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: ക്യുആര്‍ കോഡ് തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
ഇമെയിലിലെയും എസ്എംഎസ് ലെ യും സംശയകരമായ ലിങ്കുകള്‍ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യുആര്‍ കോഡുകള്‍ നയിക്കുന്ന യുആര്‍എല്ലുകള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിങ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും.
ക്യുആര്‍ കോഡ് സ്‌കാനര്‍ ആപ് സെറ്റിങ്‌സില്‍ ‘open URLs automatically’ എന്ന ഒപ്ഷന്‍ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം ക്യുആര്‍ കോഡ് ജനറേറ്റ് ചെയ്യുക. ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക.
കസ്റ്റം ക്യുആര്‍ കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതും ഉപകരണ നിര്‍മ്മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കമമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.