അധ്യാപകനല്ല, മൃ​ഗം ! നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

Spread the love

 

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിൽ ഡെന്റൽ കോളജ് വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ.

video
play-sharp-fill

നിതിൻ പറഞ്ഞതെല്ലാം സത്യമാണെന്നും, അധ്യാപകൻ ഡോ എംകെ റാം നിതിനെ മനപൂർവം ഉപദ്രവിച്ചിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി. നിതിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശേഷമാണ് വിദ്യാർഥികളുടെ വെളിപ്പെടുത്തൽ.

വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നും സഹപാഠി ആർച്ച പറഞ്ഞു. ക്ലാസ്സിൽ നേരെ പഠിപ്പിക്കാറ് പോലുമില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. പേടിച്ചിട്ടാണ് പലരും പരാതി നൽകാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ അല്ല അയാൾ ഒരു മൃഗമാണ്. എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല.

ലത ടീച്ചർ കുട്ടികൾ നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ടീച്ചർ ഇത്തരത്തിൽ പെരുമാറില്ലെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു