ബി ഡി.എസ് അഡ്മിഷൻ ഡേറ്റ് നീട്ടണം: യൂത്ത്ഫ്രണ്ട് (എം)
സ്വന്തം ലേഖകൻ
കോട്ടയം: എം.ബി.ബി.എസ് നീറ്റ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ബി.ഡി.എസിന് ചേരാനുള്ള അവസാന തിയതി പതിനേഴ് വെള്ളിയാഴ്ച്ച അഞ്ചിന് എന്നത് നീട്ടി നൽകണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ഉണ്ടായിരിക്കുന്ന അതിരൂക്ഷമായ പ്രളയക്കെടുതി മൂലം വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കാത്തതിനാൽ അവസരം നഷ്ടപ്പെട്ട് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകുമെന്നും സജി അഭിപ്രായപ്പെട്ടു.
Third Eye News Live
0