video
play-sharp-fill

മദ്യ ലഹരിയിൽ മരണ പാച്ചിൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയുടെ വാഹനം മുണ്ടക്കയം കരിനിലത്തു അപകടത്തിൽ പെട്ട സംഭവം; ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മദ്യ ലഹരിയിൽ മരണ പാച്ചിൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയുടെ വാഹനം മുണ്ടക്കയം കരിനിലത്തു അപകടത്തിൽ പെട്ട സംഭവം; ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മദ്യ ലഹരിയിൽ മരണ പാച്ചിൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയുടെ വാഹനം മുണ്ടക്കയം കരിനിലത്തു അപകടത്തിൽ പെട്ട സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ.

ജോയിന്റ് ബ്ലോക്ക്ഡെവലപ്മെന്റ് ഓഫീസർ കെ.എ.നാസർ, ഡ്രൈവർ ശ്രീ.എം.വിജയകുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ അമിതമായി മദ്യപിച്ചിരുന്നതായും, അതുമൂലമാണ് അപകടമുണ്ടായതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു.

മദ്യപിച്ച് അബോധാവസ്‌ഥയിലായ ഇവരെ അപകട സ്ഥലത്ത് നിന്ന് വളരെ പണിപെട്ടാണ് നാട്ടുകാരും പൊലീസും ആശുപത്രിയിൽ എത്തിച്ചത്.

ബിഡിഒ മുൻപ് കോരുത്തോട് പഞ്ചായത്തിൽ ഗ്രാമസേവകനായി ജോലി ചെയ്ത കാലത്ത് അഴിമതി നടത്തിയതിൻ്റെ പേരിൽ സഹികെട്ട നാട്ടുകാർ ചെരുപ്പുമാല അണിയിച്ച വിരുതനാണ്.

സർക്കാർ വാഹനത്തിൽ നിന്ന് മദ്യ കുപ്പികളടക്കം കണ്ടെടുത്തിരുന്നു.

ബ്ലോക്ക് ഓഫീസിൽ ജോലി സമയത്തും ഇരുവരും വ്യാപക മദ്യപാനമാണെന്നാണ് നാട്ടുകാരുടെ ആരോപിച്ചിരുന്നു.