
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാർഥി ആരെന്ന് നാളെ അറിയാം. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുക.
ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിനാണ് കൂടുതല്‍ സാധ്യത. ബിജെപി നേതാക്കള്‍ ഇന്ന് നിലമ്പൂരില്‍ എത്തി ബിഡിജെഎസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും.
വിദേശ യാത്രയ്ക്ക് ശേഷം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാളെയാണ് തിരുവനന്തപുരത്ത് എത്തുക. ബിജെപി നിർദേശപ്രകാരം ബിഡിജെഎസ് ആയിരിക്കും നിലമ്പൂരില്‍ മത്സരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group