
പാലാ: അർഹമായ പരിഗണന ലഭിക്കാത്ത പഞ്ചായത്തുകളില്‍ ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുമെന്ന് ബി.ഡി.ജെ.എസ് കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.
കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നിർണായക ശക്തിയായി മാറാൻ ബി.ഡി.ജെ.എസിന് കഴിയും. മൂന്ന് ദിവസത്തിനുള്ളില്‍ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ കൂടി പരിഗണിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമ്മേളനത്തില്‍ സി.എം ബാബു, അനീഷ് പുല്ലുവേലി, സുകുമാരൻ മുക്കുറ്റി, ബിഡ്സണ്‍ മല്ലികശേരി, അനൂപ് രാജു, കെ.പി. സുമേഷ്, സനീഷ് ചിറയില്‍, റെജി, മജേഷ് എം. വാസപ്പൻ, എന്നിവർ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതവും ജില്ലാ സെക്രട്ടറി ബ്രിഷ്ണദേവ് നന്ദിയും പറഞ്ഞു.




