video
play-sharp-fill

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ ; കെ. സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ ; കെ. സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പിനോടുനുബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയാണ്. കൂടിക്കാഴ്ചയിൽ കുട്ടനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ എന്ന കാര്യത്തിലായിരുന്നു പ്രാഥമിക ചർച്ച നടന്നത്. കുട്ടനാട് സീറ്റിൽ സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ തുഷാറിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്നും സൂചനയുണ്ട്. എന്നാൽ വിജയ സാധ്യതയുള്ള സ്ഥാനാർഥി കുട്ടനാട്ടിൽ എൻഡിഎക്ക് വേണ്ടി മത്സരിക്കുമെന്നാണ് ഇരു നേതാക്കളുടെ പ്രതികരണം.