ഫീസ് അടയ്ക്കാൻ  വൈകിയതിന്റെ മനോവിഷമത്തിൽ  ബികോം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; എംഇഎസ് പ്രസിഡൻ്റ് ഫസൽ ​ഗഫൂറിന്റെ കേളേജിൽ നടന്ന ദാരുണ സംഭവം അന്തിചർച്ചയാക്കാതെ മുക്കി മാധ്യമങ്ങൾ;  ദിലീപിന്റെ പീഡനം മാത്രം മതിയോ മലയാളികൾക്ക്?

ഫീസ് അടയ്ക്കാൻ വൈകിയതിന്റെ മനോവിഷമത്തിൽ ബികോം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; എംഇഎസ് പ്രസിഡൻ്റ് ഫസൽ ​ഗഫൂറിന്റെ കേളേജിൽ നടന്ന ദാരുണ സംഭവം അന്തിചർച്ചയാക്കാതെ മുക്കി മാധ്യമങ്ങൾ; ദിലീപിന്റെ പീഡനം മാത്രം മതിയോ മലയാളികൾക്ക്?

സ്വന്തം ലേഖകൻ
പാലക്കാട്: ഫീസ് അടയ്ക്കാൻ വൈകിയതിന്റെ മനോവിഷമത്തിൽ ബികോം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം നടന്നത് ചാനൽ ചർച്ചയിലെ സ്ഥിരം സാന്നിധ്യമായ എംഇഎസ് പ്രസിഡൻറ് ഫസൽ ​ഗഫൂറിന്റെ കോളേജിൽ.

നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്. പാലക്കാട് എം.ഇ.എസ് വിമന്‍സ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ബീന.

പത്താം തിയതി ആയിരുന്നു പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തിയതി. ബീനയുടെ അമ്മ ഫീസടയ്ക്കാനായി കോളജിലെത്തിയിരുന്നെങ്കിലും അവസാന ദിവസം കഴിഞ്ഞതിനാൽ യൂണിവേഴ്സിറ്റിയെ സമീപിക്കണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന വിഷമത്തിലായിരുന്നു ബീനയെന്ന് സഹോദരന്‍ പറഞ്ഞു. ഉച്ചയോടെ കുളിയ്ക്കാനായി മുറിയില്‍ കയറിയ ബീന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇത്രയും ​​ഗൗരവമുള്ളൊരു സംഭവം കേരളത്തിൽ നടന്നിട്ട് ഒരു ദിവസം പോലും അന്തിചർച്ചയ്ക്ക് വെയ്ക്കാനോ, വാർത്താപ്രാധാന്യം നല്കി പ്രസിദ്ധീകരിക്കാനോ കേരളത്തിലെ മാധ്യമങ്ങളോ, ചാനലുകളോ തയ്യാറായില്ല. ഇതിന്റെ പിന്നിൽ എം ഇ എസിന്റെ പ്രസിഡന്റ് ഫസൽ ​ഗഫൂറിന്റെ കരങ്ങളാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മലയാളികൾക്ക് ദിലീപിന്റെ പീഡനവാർത്തകൾ മാത്രം മതിയോ? ഇത്തരം വാർത്തകളും ചർച്ച ചെയ്യേണ്ടതല്ലേ?