
കോട്ടയം: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിന് അർഹത നേടി കോട്ടയം ബിസിഎം കോളജിലെ വിദ്യാർത്ഥിനി.
ബിസിഎം കോളജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും എൻസിസി കേഡറ്റുമായ എസ്. കാത്തുകൃഷ്ണയാണ് അർഹത നേടിയത്.
100 ദിവസം നീണ്ടുനിന്ന കഠിന പരിശീലനത്തിനുശേഷമാണ് കാത്തുകൃഷ്ണ ഈ നേട്ടം സ്വന്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം എസ്എച്ച് മൗണ്ട് തെക്കുമുള്ളശേരില് ശിവപ്രസാദ്- ഷീജ ദമ്പതികളുടെ മകളാണ്.
നേട്ടം കൈവരിച്ച കാത്തുകൃഷ്ണയെ അഞ്ച് കേരള ഗേള്‍സ് ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസർ ബി. ശ്രീകുമാർ പിള്ള, ബിസിഎം കോളജ് മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, വൈസ് പ്രിൻസിപ്പൽ ഡോ. അന്നു തോമസ്, എൻസിസി ഓഫീസർ ലെഫ്റ്റനന്റ് കെ.യു. ജിന്റുമോൾ എന്നിവർ അഭിനന്ദിച്ചു.




