വിദ്യാർഥികൾക്ക് കോളജ് വിദ്യാഭ്യാസത്തിനൊപ്പം നീന്തൽ പരിശീലനം നൽകാനൊരുങ്ങി ബിസിഎം കോളജ്

Spread the love

കോട്ടയം : വിദ്യാർഥികൾക്ക് കോളജ് വിദ്യാഭ്യാസത്തിനൊപ്പം നീന്തൽ പരിശീലനം നൽകാനൊരുങ്ങി ബിസിഎം കോളജ്.

video
play-sharp-fill

വിദ്യാർഥികളിൽ സമ്പൂർണ നീന്തൽ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന തോപ്പൻസ് അക്വാറ്റിക്സ് നീന്തൽ പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ് ‘ഷീ സ്വിമ്മിങ്’ എന്ന പദ്ധതി നടപ്പാക്കുന്നത്.

പരിപാടി ഇന്ന് 2.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി കോളജിലെ മുഴുവൻ വിദ്യാർഥികളെയും വിവിധ ബാച്ചുകളായി തിരിച്ച് ദിവസവും 2.30 മുതൽ 4 വരെ നീന്തൽ പരിശീലനം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി വിദ്യാർഥികളിൽ നിന്നു ചെറിയ ഫീസ് ഈടാക്കും. പദ്ധതിയുമായി സഹകരിക്കാൻ മാതാപി താക്കൾ പൂർണ സന്നദ്ധത അറിയിച്ചതായി കോളജ് അധികൃതർ അറിയിച്ചു.