
ഗംഭീറുമായി കൂടിക്കാഴ്ച നടത്താനായില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ വാര്‍ഷിക കരാര്‍ തീരുമാനിക്കാനുള്ള ബിസിസിഐ യോഗം മാറ്റി
മുംബൈ: 2026-ലേക്ക് ഉള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ വാര്‍ഷിക കരാര്‍ തീരുമാനിക്കാനുള്ള ബിസിസിഐ യോഗം മാറ്റി.
കോച്ച് ഗൗതം ഗംഭീര്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി വിദേശത്തായിനാലാണ് യോഗം മാറ്റിവെച്ചതെന്നാണ് സൂചന. ഇന്ന് ഗുവാഹത്തിയില്‍ ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗൗതം ഗംഭീറുമായുള്ള കൂടിക്കാഴ്ചക്കുശേഷ കളിക്കാരുടെ വാര്‍ഷിക കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ മൂന്ന് പേരെയും എ പ്ലസ് കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് മാറ്റുമെന്നും ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ബിസിസിഐ വൃത്തങ്ങള്‍ തന്നെ ഇത് നിഷേധിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും അഗാര്‍ക്കറും ഗംഭീറും ചര്‍ച്ച നടത്തുമെന്നും സൂചനകളുണ്ടായിരുന്നു.