
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: രാജ്യത്ത് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി സ്ഥിരീകരിച്ച് ബി.ബി.സി.
ഇന്ത്യയില്‍ നികുതി കുറച്ചാണ് അടച്ചതെന്നും ഇനി മുതല്‍ നികുതി കൃത്യമായി അടയ്ക്കാമെന്നും ആദായ നികുതി വകുപ്പിനെ ബി.ബി.സി ഇമെയില്‍ വഴി അറിയിച്ചതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 40 കോടിയോളം രൂപ ബി.ബി.സി നികുതിയിനത്തില്‍ അടച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. ബി.ബി.സിയുടെ ആസ്ഥാനമായ ലണ്ടൻ ഓഫീസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
‘ ഇന്ത്യാ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഡല്‍ഹി, മുംബയ് ഓഫീസുകള്‍ റെയ്ഡ് ചെയ്തത്. പരിശോധനയില്‍ വിദേശ സ്ഥാപനങ്ങളുമായുള്ള പണമിടപാടില്‍ ബിബിസി കൃത്യമായി നികുതിയടച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.