video
play-sharp-fill

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍വരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി ഗോഷൻ ഹൈടെക്.130 വര്‍ഷം ഉപയോഗിക്കാൻ പര്യാപ്തമാണ് ഈ ബാറ്ററിയെന്നും കമ്പനി അറിയിച്ചു.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍വരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി ഗോഷൻ ഹൈടെക്.130 വര്‍ഷം ഉപയോഗിക്കാൻ പര്യാപ്തമാണ് ഈ ബാറ്ററിയെന്നും കമ്പനി അറിയിച്ചു.

Spread the love

സ്വന്തം ലേഖകൻ

130 വര്‍ഷം ഉപയോഗിക്കാൻ പര്യാപ്തമായ ബാറ്ററി വികസിപ്പിച്ച് ചൈന.
ആകെ 20 ലക്ഷം കിലോമീറ്റര്‍വരെ ഉപയോഗിക്കാവുന്ന ലിഥിയം അയണ്, മാംഗനീസ്, ഫോസ്ഫേറ്റ് (എല്‍എംഎഫ്പി)ബാറ്ററിയാണ് വികസിപ്പിച്ചത്.

2024ല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിക്കും. വര്‍ഷം 15,000 കിലോമീറ്റര്‍ ഓടുന്ന കാറിന് 130 വര്‍ഷം ഉപയോഗിക്കാൻ പര്യാപ്തമാണ് ഈ ബാറ്ററിയെന്നും കമ്ബനി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറ്ററിയുടെ സുരക്ഷാ പരിശോധനകളെല്ലാം വിജയമായിരുന്നു. കലിഫോര്‍ണിയ ആസ്ഥാനമായ കമ്ബനിയുടെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണമാണ് ഫലം കണ്ടത്.

ഗതാഗതരംഗത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാണിതെന്നും കമ്ബനി അവകാശപ്പെടുന്നു.

Tags :