കുളിമുറിക്ക് മുകളിൽ മൊബൈൽ ഫോൺ, ദൃശ്യം പകർത്താൻ ശ്രമിച്ച ഇരുപത്തഞ്ച്കാരൻ മണിക്കൂറുകൾക്കകം പിടിയിൽ

Spread the love

മാനന്തവാടി: മൊബൈലിൽ യുവതി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണിയാരം മെറ്റിയാരകുന്നേൽ ശരൺ പ്രകാശിനെയാണ്(25) പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ബുധനാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. കുളിക്കുന്നതിടെ കുളിമുറിയുടെ മേൽക്കൂരയുടെ വിടവിൽ മൊബൈൽ ഫോൺ കണ്ടതോടെ യുവതി ബഹളം വച്ചു. ഇതോടെ ശരൺ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ രാത്രിയോടെ ശരൺ പോലീസ് പിടിയിലായി.

മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പേരിൽ ഐ.ടി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group