
വയനാട് : ബത്തേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലീഗ് നേതാക്കളോട് ഡിവൈഎഫ്ഐ നേതാവിന്റെ വെല്ലുവിളി. ഡിവൈഎഫ്ഐ നേതാവ് ലിജോ ജോണിയാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
ബത്തേരി മുനിസിപ്പാലിറ്റി യുഡിഎഫ് പിടിച്ചതിലെ വിജയാഘോഷം മുസ്ലിം ലീഗ് സിപിഎം പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് വഴി വെച്ചിരുന്നു. കേസില്‍ ജയിലിലായ സിപിഎം പ്രവർത്തകർക്ക് സ്വീകരണം ഏർപ്പെടുത്തിയ യോഗത്തിലാണ് ഡിവൈഎഫ്ഐ നേതാവ് വിവാദ പരാമർശങ്ങള്‍ നടത്തിയത്.
ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചാണ് സിപിഎം നേതാക്കള്‍ ജയിലില്‍ പോയതെന്നും ആരും പിന്തിരിഞ്ഞ് ഓടിയില്ലെന്നും ലിജോ ജോണി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


