സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ടു; 17കാരനെ കാണാതായി ; തെരച്ചിൽ ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനായ മെൽബിനെ(17)യാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പമാണ് മെല്‍ബിന്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും മറ്റുള്ളവർ നീന്തിക്കയറി. കോസ്റ്റൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group