video
play-sharp-fill

അമിത മദ്യപാനം ; അച്ഛൻ മകനെ തല്ലിക്കൊന്നു ; കൃത്യം നടത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

അമിത മദ്യപാനം ; അച്ഛൻ മകനെ തല്ലിക്കൊന്നു ; കൃത്യം നടത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

Spread the love

സ്വന്തം ലേഖകൻ

വടക്കഞ്ചേരി: മകന്റെ അമിത മദ്യപാനത്തിൽ സഹികെട്ട പിതാവ് മകനെ അടിച്ചു കൊലപ്പെടുത്തി. തേനിടുക്ക് നെല്ലിയാംപാടം കുന്നംകാട് മന്നാപറമ്പിൽ മത്തായിയുടെ മകൻ ബെയ്സിൽ (36) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ (65) വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിനുള്ളിൽ ഹാളിലെ സ്റ്റെയർകെയ്സിനടുത്താണ് ബെയ്സിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കിടന്നിരുന്നത്. സമീപത്ത് വടിയും മറ്റും കിടക്കുന്നുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേസിലിന്റെ അമ്മ സാറാമ്മയെ മറ്റൊരു മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് മത്തായി മകനെ കൊലപ്പെടുത്തിയത്.കൊല നടത്തിയതിനു ശേഷം പുലർച്ചെ ഒന്നരയോടെ മത്തായി മകന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി വീട്ടിലേക്ക് ഉടൻ വരണമെന്ന് ആവശ്യപ്പെട്ടു.

മദ്യപിച്ച് വീട്ടുകാരുമായി സ്ഥിരം വഴക്കുണ്ടാകുമ്പോൾ സുഹൃത്തുക്കൾ പറഞ്ഞാണ് ബെയ്സിൽ വഴക്ക് നിർത്തിയിരുന്നത്.

ഇതിനു മുൻപും പലതവണ ഇത്തരത്തിൽ സുഹൃത്തുക്കൾ പ്രശ്നം തീർക്കാൻ വീട്ടിലെത്താറുണ്ട്.അത്തരത്തിൽ വഴക്കു തീർക്കാനായിരിക്കുമെന്ന് കരുതിയാണ് സുഹൃത്ത് വീട്ടിൽ വന്നത്. എന്നാൽ വാതിൽ തുറന്നുനോക്കിയപ്പോഴാണ് ബെയ്സിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനിടെ വീടിനുള്ളിൽ കയറിയ മത്തായിയെ സുഹൃത്ത് പൂട്ടിയിട്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇസ്രായേലിൽ നേഴ്സിംഗ് ജോലിയായിരുന്ന ബെയ്സിൽ ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. സ്പെയിനിൽ ജോലിക്കായി പോകാൻ ഒരുങ്ങുകയായിരുന്നു. കൃത്യത്തിനു ശേഷം മത്തായി ജീവനൊടുക്കാൻ ശ്രമിച്ചതായി സംശയിക്കുന്നു.