
കൊച്ചി: സംവിധായകനും നടനുമായ ബേസില്‍ ജോസഫ് സിനിമാ നിർമാണത്തിലേക്ക്.
ബേസില്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
‘ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബാനറിന്റെ ടെെറ്റില്‍ ഗ്രാഫിക്സും പുറത്തുവിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘അപ്പോള്‍, ഇതാ വീണ്ടും തുടങ്ങുന്നു, ഞാൻ ഇതുവരെ ചെയ്യാത്തൊരു കാര്യം ഒന്ന് പരീക്ഷിക്കുന്നു, സിനിമ നിർമ്മാണം. എങ്ങനെയെന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍ കഥകള്‍ കൂടുതല്‍ നന്നായി, ധെെര്യപൂർവം, പുതിയ രീതിയില്‍ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം’- ബേസില്‍ കുറിച്ചു.