
മലയാളികളുടെ പ്രിയപ്പെട്ട താരമായ മമ്മൂട്ടിയുടെ വീട്ടിൽ കുടുംബസമേതം ചിലവഴിച്ച മനോഹരവും രസകരവുമായ നിമിഷങ്ങളെക്കുറിച്ച് പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.
ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയായിരുന്നുവെന്ന് നടൻ തൻ്റെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. കൂടാതെ അതോടൊപ്പം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്.
അതിനിടെ ബേസിലിൻ്റെ മകള്‍ രസകരമായി ചോദിച്ച കാര്യത്തെക്കുറിച്ചും നടൻ പറഞ്ഞു. നിങ്ങളുടെ പേരെന്തായെന്ന് മമ്മൂക്കയോട് മകള്‍ ഹോപ്പ് ചോദിച്ചപ്പോള്‍, വളരെ നിഷ്കളങ്കമായി ചെറുപുഞ്ചിരിയോടെ മമ്മൂട്ടി എന്ന് ഉത്തരം നല്‍കിയെന്ന് ബേസില്‍ പറഞ്ഞു. ആ നിഷ്കളങ്കമായ മറുപടി ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബേസിലിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ:
“ഒരു ലെജൻഡിനെ നേരില്‍ കാണാനും കുറേ സമയം ചെലവഴിക്കാനുമുള്ള വിശേഷ ഭാഗ്യം ലഭിച്ചു. സുന്ദരവും സാന്ത്വനപരവുമായ ഒരു സന്ധ്യ. ഇത് ഞങ്ങള്‍ ഒരിക്കലും മറക്കില്ല. എൻ്റെ മകള്‍ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി ഒരു കാര്യം ചോദിച്ചു. ‘നിങ്ങളുടെ പേരെന്താണ്?’ അപ്പോള്‍ അദ്ദേഹം ചെറുപുഞ്ചിരിയോടെ ഒറ്റവാക്കില്‍ പറഞ്ഞു, ‘മമ്മൂട്ടി’. ആ മറുപടി ഒരിക്കലും മറക്കില്ല. അദ്ദേഹം തൻ്റെ സ്വന്തം ക്യാമറയില്‍ ചിത്രങ്ങളെടുത്തു. ഹോപ്പിയും മമ്മൂക്കയും ചേർന്ന് നിറയെ സെല്‍ഫികളെടുത്തു. ഞങ്ങള്‍ അവിടെ ചെലവഴിച്ച സമയത്ത് മമ്മൂട്ടിയെന്ന മഹാനായ വ്യക്തി ലോകത്തിന് ആരാണെന്ന് മറന്നുപോകും വിധമായിരുന്നു ഞങ്ങളോട് പെരുമാറിയത്. ഒരു അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതു പോലെയായിരുന്നു. സൗമ്യതയും സ്‌നേഹവും നിറഞ്ഞ സന്ധ്യ സമ്മാനിച്ചതിന് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും നന്ദി മമ്മൂക്കാ….”