
സ്വന്തം ലേഖകൻ
തൃശൂര്‍: നാല്‍പ്പതിനായിരം രൂപ അടിസ്ഥാന ശമ്പളമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്‌സുമാര്‍ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രൂപികരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ ലോങ് മാര്‍ച്ച് നടത്താനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.




