play-sharp-fill
ബഷീർ സ്മാരക സാഹിത്യ പുരസ്‌കാരം കുമരകം സ്വദേശി ബിജോ ചെമ്മാന്തറക്ക്

ബഷീർ സ്മാരക സാഹിത്യ പുരസ്‌കാരം കുമരകം സ്വദേശി ബിജോ ചെമ്മാന്തറക്ക്

 

കുമരകം : ഏറ്റവും മികച്ച ചെറുകഥാസമാഹാരത്തിനുള്ള ബഷീർ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കുമരകം സ്വദേശിയായ ബിജോ ജോസ് ചെമ്മാന്ത്രയുടെ ‘ബോൺസായ് മരത്തണലിലെ ഗിനിപ്പന്നികൾ’ അർഹമായി.

പ്രശസ്ത സാഹിത്യ നിരൂപകനായ പ്രൊഫ. എം കെ സാനു മാഷിന്റെ മേൽനോട്ടത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് കൃതികൾ വിലയിരുത്തി പുരസ്കാരങ്ങൾ നിർണ്ണയിച്ചത്.

ആശയം ബുക്‌സാണ് കഥകളുടെ സുൽത്താനായ ബഷീറിന്റെ സ്മരണക്കായി സാഹിത്യ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് വിപുലമായി സംഘടിപ്പിക്കുന്ന ബഷീർ ഉത്സവത്തിൽ പുരസ്കാരം സമ്മാനിക്കും. ഫൊക്കാനായുടെ കാരൂർ നീലകണ്ഠപ്പിള്ള സാഹിത്യ പുരസ്ക്കാരവും ‘ ബോൺസായ് മരത്തണലിലെ ഗിനിപ്പന്നികൾ’ ക്ക് ലഭിച്ചിരുന്നു.

കുമരകം സ്വദേശിയായ ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ മെരിലാന്റ് സ്റ്റേറ്റിൽ താമസിക്കുന്നു. ഐടി മേഖലയിൽ ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാസമാഹാരമാണിത്. ഗ്രീൻ ബൂക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.