
കോട്ടയം: കോട്ടയം ബസേലിയസ് കോളജിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഉപ്പൂട്ടിൽ കുര്യൻ ഏബ്രഹാം മെമ്മോറിയൽ ഇന്റർ കൊളീജിയറ്റ് ബസേലിയസ് ട്രോഫി ഫുട്ബോൾ മത്സരം നാളെ കോളേജ് മൈതാനത്ത് ആരംഭിക്കും. രാവിലെ 8.15ന് തിരുവനന്തപുരം സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. കെ അജയകുമാർ ഉദ്ഘാടനം ചെയ്യും.
രാവിലെ 8.30ന് പ്രാഥമിക മത്സരത്തിൽ കൊല്ലം എസ് എൻ കോളജും ബസേലിയസ് കോളജ് ബ്ലൂ ടീമും, ഉച്ചയ്ക്ക് 2.30ന് മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയും തിരുവല്ല മാർത്തോമ്മാ കോളജും, വൈകി ട്ട് 4ന് മൂന്നാർ ഗവ കോളജും ബസേലിയസ് കോളജ് ഗ്രീൻ ടീ മും തമ്മിൽ മത്സരിക്കും.
13ന് രാ വിലെ 8.30ന് ചങ്ങനാശേരി എസ്‌ബി കോളജും മുവാറ്റുപുഴ നിർമല കോളജും തമ്മിൽ മത്സരിക്കും. പ്രാഥമിക റൗണ്ടിൽ ജയിക്കുന്നവരുമായി തേവര എസ് എച്ച് കോളജ്, ബസേലിയസ് കോളജ് റെഡ് ടീം, എംഡി കോളജ് പഴഞ്ഞി, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് എന്നിവർ മത്സരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെമി ഫൈനൽ മത്സരങ്ങൾ 15ന് രാവി ലെ 8നും 9.30നുമായി നടക്കും. ഫൈനൽ 16 ന് രാവിലെ 8. 30ന് നടക്കും.