
കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ.
യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്. അവിടെ ആയുധവ്യാപാരികൾ മാത്രം സന്തോഷിക്കുകയും സാധാരണക്കാരായ മനുഷ്യർ ഹൃദയവേദനയോടെ കഴിയുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
‘പശ്ചിമേഷ്യയിലെ അശാന്തി ലോകമെമ്പാടുമുള്ള മനുഷ്യർക്കൊപ്പം ഭാരതീയ സമൂഹത്തിനും പ്രയാസകരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഠനത്തിനും ജോലിക്കും മറ്റുമായി മലയാളികളടക്കം നിരവധിപേർ ഈ മേഖലയിലുണ്ട്. അവർക്ക് വേണ്ടി നാം പ്രാർത്ഥിക്കണം. രാജ്യത്തിന്റെ അതിർത്തികൾക്കും, മതങ്ങളുടെ വേലിക്കെട്ടുകൾക്കുമപ്പുറം മനുഷ്യന്റെ വേദനയിൽ ആശ്വാസമേകാൻ പ്രാർത്ഥന നമ്മെ സഹായിക്കുമെന്നും ഭരണാധികാരികൾക്ക്
വിവേകപൂർണമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
ലോകസമാധാനത്തിനായി പ്രാർഥിക്കണം. മനുഷ്യകുലം വീണ്ടും യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ചുഴിയിൽ അകപ്പെടുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും ആയുധങ്ങളുടെ പ്രഹരവും ലോകത്തെ അസമാധാനത്തിലേക്ക് വലിച്ചിടുന്നു.
പശ്ചിമേഷ്യയിലെ അശാന്തി ലോകമെമ്പാടുമുള്ള മനുഷ്യർക്കൊപ്പം ഭാരതീയ സമൂഹത്തിനും പ്രയാസകരമാണ്. പഠനത്തിനും, ജോലിക്കും മറ്റുമായി മലയാളികളടക്കം നിരവധിപേർ ഈ മേഖലയിലുണ്ട്. അവർക്ക് വേണ്ടി നാം പ്രാർഥിക്കണം.
രാജ്യത്തിന്‍റെ അതിർത്തികൾക്കും, മതങ്ങളുടെ വേലിക്കെട്ടുകൾക്കുമപ്പുറം മനുഷ്യന്റെ വേദനയിൽ ആശ്വാസമേകാൻ പ്രാർത്ഥന നമ്മെ സഹായിക്കും. ഭരണാധികാരികൾക്ക് വിവേകപൂർണമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കട്ടെ.
യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്. അവിടെ ആയുധവ്യാപാരികൾ മാത്രം സന്തോഷിക്കുകയും സാധാരണക്കാരായ മനുഷ്യർ ഹൃദയവേദനയോടെ കഴിയുകയും ചെയ്യുന്നു. ആയതിനാൽ പ്രിയരേ, നമുക്കൊരുമിച്ച് പ്രാർഥിക്കാം. സമാധാനത്തിന്‍റെ മാലാഖ ലോകത്തിന് മേൽ വസിക്കട്ടെ



