ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ അറസ്റ്റു ചെയ്തു: ഭാര്യ തന്നെ ജാമ്യത്തിലിറക്കി: അന്നു രാത്രി ഭർത്താവ് ആത്മഹത്യ ചെയ്തു: സംഭവം ആലപ്പുഴ എഴുപുന്നയിൽ.

Spread the love

ആലപ്പുഴ: ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഏഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്.

video
play-sharp-fill

ഭാര്യ നല്‍കിയ പരാതിയിലാണ് സുദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുദീപിന്റെ മര്‍ദനം സഹിക്കാനാകാതെയാണ് ഭാര്യ നസിയ അരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആത്മഹത്യ.
കോടതി നിര്‍ദേശ പ്രകാരം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ച്‌ സുദീപിനെ പൊലീസ് പിടികൂടി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കഴിഞ്ഞ ദിവസമാണ് ഭാര്യയും മാതാവും ചേര്‍ന്ന് ജാമ്യത്തിലിറക്കിയത്.

ഭാര്യയും ഭര്‍ത്താവും രണ്ടിടങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്. നേരം പുലര്‍ന്നിട്ടും സുദീപ് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുദീപിനും നസിയക്കും ഒരു മകനുണ്ട്.