‘മുഖ്യമന്ത്രി ജനങ്ങള്‍ക്ക് പ്രാപ്യനാണ്’;തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകള്‍ നീക്കി.

Spread the love

സ്വന്തം ലേഖിക

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന് മുന്നിലെ ബാരിക്കേഡുകള്‍ എടുത്തുമാറ്റി. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് പ്രാപ്യനാണെന്ന സന്ദേശം നല്‍കുന്നതിനാണ് നടപടിയെന്ന് നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു.

10 മീറ്റര്‍ ഉയരത്തിലുള്ള ഇരുമ്ബ് ബാരിക്കേഡുകളാണ് വസതിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്നു. ഗ്യാസ് വെല്‍ഡിങ് ഉപകരങ്ങള്‍ ഉപയോഗിച്ചാണ് ഇത് മുറിച്ചുമാറ്റിയത്. പ്രഗതിഭവൻ വളപ്പിലേക്ക് ആളുകള്‍ ഇടിച്ചുകയറുന്നത് പതിവായതോടെയാണ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. ഇത് വാഹനയാത്രക്കാര്‍ക്ക് തടസ്സമാണെന്നും നിരന്തരം റോഡ് ബ്ലോക്കിന് കാരണമാവുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ വസതി എല്ലായിപ്പോഴും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് രേവന്ത് റെഡ്ഢി പറഞ്ഞു. ഔദ്യോഗിക വസതിയുടെ പേര് ഡോ. ബി.ആര്‍ അംബേദ്കര്‍ പ്രജാ ഭവൻ എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും രേവന്ത് റെഡ്ഢി വ്യക്തമാക്കി.