video
play-sharp-fill

ബാർ കോഴ ആരോപണത്തില്‍ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

ബാർ കോഴ ആരോപണത്തില്‍ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

Spread the love

 

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തില്‍ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്.

കന്റോണ്‍മെന്റ് ഹൗസില്‍ ചേർന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം.

ആദ്യപടിയായി ഘടകകക്ഷികള്‍ അവരുടേതായ രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോക കേരള സഭയില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്നും മുന്നണി കണ്‍വീനർ എം.എം. ഹസൻ വ്യക്തമാക്കി.

അതേസമയം, പ്രവാസികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയില്‍ യു.ഡി.എഫിന്റെ പ്രവാസി സംഘടന പ്രതിനിധികള്‍ക്ക് ലോക കേരള സഭയില്‍ പങ്കെടുക്കാം.

സ്പീക്കർ അധ്യക്ഷനായി നിയമസഭയുടെ മാതൃകയില്‍ ലോക കേരള സഭ നടത്തുന്നുവെന്ന ആശയത്തിനോട് യു.ഡി.എഫിന് വിയോജിപ്പുണ്ട്.