വീണ്ടും ബാർ കോഴയിൽ തട്ടി മാണി; ലോക്‌സഭയിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ഇടതുമുന്നണി: മൂന്നാം തുടരന്വേഷണം നിർണായകം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധി സർക്കാരിന് മുന്നിൽ പുനരന്വേഷണ സാധ്യതകൾ തുറക്കുകയാണ്. ഡിസംബർ 10 ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ പുനരന്വേഷണത്തിന് സർക്കാരിന്റെ അനുമതി വാങ്ങി വരണമെന്ന സൂചനയാണ് കോടതി നൽകിയിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നു മാസങ്ങൾക്ക് ശേഷം കേരളാ കോൺഗ്രസ് യു ഡി എഫ് മുന്നണി വിട്ടിരുന്നു. അതിനുശേഷം വിജിലൻസ് മൂന്ന് തവണ ഈ കേസിൽ തെളിവില്ലെന്നും ഇനി അന്വേഷണത്തിന് സാധ്യതകൾ അവശേഷിക്കുന്നില്ലെന്നും കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു. ജേക്കബ്ബ് തോമസ് വിജിലൻസ് മേധാവിയായിരുന്നപ്പോൾ പോലും മാണിയെ കുറ്റവിമുക്തനാക്കിയായിരുന്നു കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ മാണി യു ഡി എഫിലേക്ക് മടങ്ങിയതോടെയാണ് കേസിന് വീണ്ടും രാഷ്ട്രീയ മാനം കൈവന്നിരിക്കുന്നത്.
Third Eye News Live
0