
കോട്ടയം: പഞ്ചായത്ത് ഓഫീസിന് മുന്നിൽ കിടന്നു പ്രതിഷേധിച്ച് കെട്ടിടത്തിന് അനുമതി വാങ്ങിയ വ്യക്തി സ്വന്തം ബാറിൽ സമരം നടത്തിയ സിൽപ്പെട്ടു.
ബാറില്‍ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെല്‍ഫെയർ ബോർഡ് ഉദ്യോഗസ്ഥയെ
തടയുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ വിവാദ വ്യവസായി അറസ്റ്റില്‍.
ബാറിനും ഹോട്ടലിനും അനുമതി നല്‍കുന്നതിന്റെ പേരില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ച കടുത്തുരുത്തി മാഞ്ഞൂർ ബീസാ ക്ലബ് ബാർ ഉടമ ഷാജിമോൻ ജോസഫിനെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.എസ്.റെനീഷ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ബാർ ജീവനക്കാരുടെ വെല്‍ഫെയർ അടക്കം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന അബ്കാരി വെല്‍ഫെയർ ഫണ്ട് ഇൻസ്‌പെക്ടർ നദീറ ഇന്നലെ വൈകിട്ടോടെ മാഞ്ഞൂർ ബീസാ ക്ലബ് ബാറില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം ബാറിനുള്ളിലുണ്ടായിരുന്ന ഷാജിമോൻ ജോസഫ് ഇവരുടെ ജോലി തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. എറണാകുളം മുതല്‍ അഞ്ചു ജില്ലകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയാണ് നദീറ. ഇവരുടെ ജോലി തടസപ്പെടുത്തിയതിന് പിന്നാലെ ഇവർ പൊലീസില്‍ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ കടുത്തുരുത്തി പൊലീസ് ബാർ ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ് ഐ ശരണ്യ എസ് ദേവൻ , എസ് ഐ നാസർ , സീനിയർ സിവില്‍ പോലീസ് ഓഫീസർ രഞ്ജിത്ത് , സിവില്‍ പോലീസ് ഓഫീസർ മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബീസാ ക്ലബ് ബാർ ഉടമയായ ഷാജിമോൻ മുൻപും വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. നേരത്തെ ബാറിനും ഹോട്ടലിനും ലൈസൻസ് നല്‍കുന്നതിന്റെ പേരില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ച് ഇദ്ദേഹം വിവാദത്തില്‍ ഇടം പിടിച്ചിരുന്നു.



