എറണാകുളത്ത് ബാറിൽ സംഘർഷം; മധ്യവയസ്‌കനെ തോക്കുകൊണ്ട് തലക്കടിച്ചു വീഴ്ത്തി;മൂന്നുപേർക്ക് പരിക്കേറ്റു

Spread the love

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം. യുവാക്കൾ എയർഗൺ ഉപയോഗിച്ച് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

video
play-sharp-fill

സംഭവത്തിൽ അമൽ, അവറാച്ചൻ, എൽദോ തങ്കച്ചൻ എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിപ്പള്ളി സ്വദേശി റെജിയെയാണ് കാറിലെത്തിയ യുവാക്കൾ ആക്രമിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത്.