വാക്കേറ്റത്തെ തുടർന്ന് ബാര്‍ ജീവനക്കാരനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ തൃക്കൊടിത്താനം പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ബാറിനുള്ളിലെ സംഘർഷത്തെ തുടർന്ന് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുന്ന ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് അമ്പാട്ട് വീട്ടിൽ രവീന്ദ്രൻ മകൻ കണ്ണൻ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം ഭാഗത്ത് ആലുങ്കൽ വീട്ടിൽ ജോസഫ് മകൻ സതീഷ് കുമാർ (49) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ പീടികപ്പടി ഭാഗത്തുള്ള ബാറിലെ ജീവനക്കാരനായ ബിജുവിനെയാണ് ആക്രമിച്ചത്. ഇവർ ഇന്നലെ വൈകിട്ട് ബാറിൽ മദ്യപിക്കാൻ എത്തുകയും, ജീവനക്കാരനായ ബിജുവുമായി വാക്കേറ്റം ഉണ്ടാവുകയും, തുടര്‍ന്ന് ബിജുവിനെ ചീത്ത വിളിക്കുകയും സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ബാറിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഓ അജിബ് ഇ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ സാൻജോ, ഷിബു, സി.പി.ഓ മാരായ ജസ്റ്റിൻ, സെൽവരാജ്, അനീഷ് ജോൺ, ജോഷി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.