
കുടിയന്മാർ വിഷമിക്കേണ്ട ബാറുകൾ പൂട്ടേണ്ട ആവശ്യമില്ലെന്ന് സർക്കാർ : ടേബിളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ലെന്ന് ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പകരം ക്രമീകരണം ഏർപ്പെടുത്തും. ബാറുകളിലെ ടേബിളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം. അവ അണുവിമുക്തമാക്കണമെന്നും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രിസഭ യോഗം അറിയിച്ചു.അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തെ നേരിടാൻ കരുതലോടെയാണ് സംസ്ഥാനം നീങ്ങുന്നതെന്നും വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0