
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ഇന്നു മുതൽ തുറന്നുപ്രവർത്തിക്കുന്നതിന് അനുമതി. എക്സൈസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ബിയർ, വൈൻ പാർലറുകളും തുറക്കും. ക്ലബ്ബുകളിലും മദ്യം വിളമ്പാം. ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് വരെയാക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പ്രവർത്തനം.
കൗണ്ടറുകളിൽ ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഒരു ടേബിളിൽ രണ്ടുപേർ മാത്രമേ പാടുള്ളൂ തുടങ്ങിയ നിബന്ധനകളുമുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെത്തുടർന്ന് കഴിഞ്ഞ ഒമ്ബത് മാസമായി ബാറുകൾ അടഞ്ഞുകിടക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ബാറുകളിൽ പാഴ്സൽ വിൽപ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തീരുമാനമെടുത്തിരുന്നില്ല.