play-sharp-fill
ആപ്പിലുണ്ട്, പക്ഷേ കഞ്ഞിക്കുഴി ക്രിസോബെറിലിൽ ഇല്ല: ആപ്പിൽ മദ്യശാലയുടെ പേരുണ്ടായിട്ടും മദ്യം ലഭിച്ചില്ല; മദ്യം സോറ്റോക്കില്ലെന്ന് മറുപടി

ആപ്പിലുണ്ട്, പക്ഷേ കഞ്ഞിക്കുഴി ക്രിസോബെറിലിൽ ഇല്ല: ആപ്പിൽ മദ്യശാലയുടെ പേരുണ്ടായിട്ടും മദ്യം ലഭിച്ചില്ല; മദ്യം സോറ്റോക്കില്ലെന്ന് മറുപടി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിന്റെ ഭാഗമായി രണ്ടു മാസത്തോളം അടച്ചിട്ട ശേഷം ആപ്പു വച്ച് ബാർ തുറന്നത് സർക്കാരിനെ തിരിഞ്ഞു കുത്തുന്നു. സർക്കാർ പ്രഖ്യാപിച്ച പ്രകാരം ബാറുകളും ബിവറേജുകളും ആപ്പ് ഉപയോഗിച്ച് തുറന്നെങ്കിലും സർവത്ര ആശയക്കുഴപ്പം തുടരുകയാണ്.

കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള ക്രിസോബെറിൽ എന്ന ഹോട്ടലിലെ ബിയർ ആൻഡ് വൈൻ പാർലറിൽ മദ്യം ലഭിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ ബിവ്ക്യൂ ആപ്പ് പറയുന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ക്രിസോബെറിലിലേയ്ക്കുള്ള ടോക്കണുമായി സ്ഥലത്ത് എത്തിയ ഉപഭോക്താവിന് മദ്യം ലഭിച്ചില്ല. ഇവിടെ മദ്യം സ്‌റ്റോക്കില്ലെന്ന മറുപടിയാണ് ഉപഭോക്താവിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസോബെറിലിൽ നിരവധി ആളുകളാണ് എത്തിയത്. ഇവർക്ക് ആർക്കും മദ്യം ലഭിച്ചില്ല. ടോക്കണുമായി എത്തിയവർ നിരാശരായി മടങ്ങുകയായിരുന്നു. ജില്ലയിലെ മിക്ക ബാറുകളിലും ഇതു തന്നെയായിരുന്നു അവസ്ഥ. പലയിടത്തും ആവശ്യത്തിന് സ്റ്റോക്കിലായിരുന്നു. എന്നിട്ടു പോലും സർക്കാരിന്റെ പട്ടികയിൽ ഈ ബാറുകളും ബിവറേജുകളും ഇടം പിടിക്കുകയും ചെയ്തു.

രാവിലെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾക്കു മുന്നിൽ വലിയ തിരക്കായിരുന്നു. എന്നാൽ, ഉച്ചയയായതോടെ ഇവിടങ്ങളിൽ തിരക്ക് കുറഞ്ഞു. എന്നാൽ, ബിയർ വൈൻ പാർലറുകളിലും ബാറുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.