ആപ്പില്ലാത്തവരുടെ ആപ്പൂരി കള്ള് കച്ചവടം..! ആപ്പില്ലാത്തവരിൽ നിന്നും എം.സി അര ലിറ്ററിന് ഇരട്ടിവില ഈടാക്കി ഞാലിയാകുഴിയിലെ ബാർ; ഞാലിയാകുഴിയിലെ എമറാൾഡ് ബാറിൽ ബ്ലാക്കിൽ കള്ള് കച്ചവടം

Spread the love

തേർഡ് ഐ ബ്യൂറോ

വാകത്താനം: ആപ്പില്ലാതെ ബാറിലെത്തുന്നവരുടെ ആപ്പൂരി കൊള്ളയടിച്ച് ഞാലിയാകുഴിയിലെ എമറാൾഡ് ബാർ..! വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാലിയാകുഴിയിലെ എമറാൾഡ് ബാറിൽ എത്തിയവരിൽ നിന്നാണ് അര ലിറ്റർ എം.സിയ്ക്ക് 570 രൂപ ആവശ്യപ്പെട്ടത്. ബിവറേജിലും മറ്റു ബാറുകളിലും 370 രൂപ മാത്രം നൽകേണ്ടപ്പോഴാണ് കൊള്ളവിലയുമായി എമറാൾഡ് ബാർ രംഗത്ത് എത്തിയിരിക്കുന്നത്.

ആപ്പുള്ളവർക്ക് 370 രൂപ മാത്രം നൽകേണ്ടപ്പോഴാണ് അരലിറ്റർ മദ്യത്തിന് കൊള്ളവിലയുമായി ഞാലിയാകുഴിയിലെ ബാർ. ആപ്പുമായി എത്തുന്നവർക്ക് ബാർ ഈ വിലയാണ് ഈടാക്കുന്നത്. എന്നാൽ, ആപ്പില്ലാതെ എത്തുന്നവർക്കാണ് ബ്ലാക്കിൽ മദ്യം വിൽക്കാൻ അമിത വില ഈടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ മിക്ക ബാറുകളിലും ആപ്പില്ലാതെ തന്നെ മദ്യം ലഭിക്കുന്നുണ്ട്. ആപ്പില്ലെങ്കിലും ബിവറേജിലെ നിരക്കിൽ തന്നെയാണ് ഇപ്പോഴും ബാറുകൾ മദ്യം വിൽക്കുന്നത്. എന്നാൽ, ആപ്പില്ലാത്തവരെ കൊള്ളയടിക്കുന്ന ഞാലിയാകുഴിയിലെ എമറാൾഡ് ബാർ, പ്രദേശത്തെ കുടിയന്മാരുടെ അവസ്ഥയെ അക്ഷരാർത്ഥത്തിൽ ചൂഷണം ചെയ്യുകയാണ്.

ഞാലിയാകുഴിയിലെ ബാറിൽ ദിവസവും ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. പുതുപ്പള്ളി, വാകത്താനം, പരുത്തുംപാറ, പനച്ചിക്കാട്, തെങ്ങണ, തോട്ടയ്ക്കാട് പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ആശ്രയിക്കുന്നത് ഈ ബാറിനെയാണ്. ഈ ബാറിലാണ് ഇപ്പോൾ വലിയ തോതിൽ ബ്ലാക്കിൽ മദ്യം വിൽക്കുന്നതും, അമിത വില ഈടാക്കുന്നതും.

ബിവറേജുകൾ ആളൊഴിഞ്ഞു കിടക്കുമ്പോഴാണ് ബാറുകളിൽ തകർപ്പൻ കച്ചവടം നടത്തുന്നത്. ഇതിനിടെയാണ് ഇപ്പോൾ സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കാൻ ബാറിന്റെ കള്ളക്കച്ചവടം.