
കൊച്ചി: ബാറിനുള്ളില്‍ യുവാവിനെ ആളുമാറി മർദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കൊച്ചി നഗരത്തിനടുത്തുള്ള ചുണങ്ങംവേലിയിലെ ബാറിലാണ് സംഭവം.
ചൂണ്ടി സ്വദേശി ജോജി ജോണിനെയാണ് ബാറിലെത്തിയ യുവാക്കള്‍ സംഘം ചേർന്ന് മർദിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഒരു സംഘം യുവാക്കള്‍ പെട്ടെന്ന് തന്റെ നേർക്ക് വന്ന് കൂട്ടമായി മർദിക്കുകയായിരുന്നെന്നും ജോജി പറയുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട പുഷ്പനഗർ സ്വദേശികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്. മർദനത്തില്‍ സാരമായി പരിക്കേറ്റ ജോജി ആലുവയിലെ ആയുർവേദ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടാലറിയാവുന്ന മറ്റ് എട്ട് പേർകൂടി തന്നെ മർദിച്ച സംഘത്തിലുണ്ടെന്ന് ജോജി പറയുന്നു. ഇവർക്കായി അന്വേഷണം ആരംഭിച്ചു.



