അഞ്ച് ഗുണ്ടകൾക്കൊപ്പം ചേർന്ന് ഹോട്ടൽ കോമ്പൗണ്ടിൽ ആക്രമണം നടത്തി രണ്ട് പേരെ കുത്തി; ഒപ്പമുണ്ടായവരെ മർദ്ദിച്ചു; ആക്രമണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ; ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകര നെല്ലിമൂട് ദി ഗ്രാൻഡ് റസിഡൻസി ബാർ ഹോട്ടൽ കോമ്പൗണ്ടിനകത്ത് ആക്രമണം നടത്തിയ സംഘത്തിലെ പ്രധാനിയെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ മലഞ്ചാണി സാജൻ നിവാസിൽ സാജൻ (27) ആണ് അറസ്റ്റിലായത്.

video
play-sharp-fill

ജനുവരി 27ന് രാത്രി 9. 30 ഓടെയാണ് സംഭവം. അഞ്ച് ഗുണ്ടകൾക്കൊപ്പം ചേർന്ന് ഹോട്ടൽ കോമ്പൗണ്ടിൽ ആക്രമണം നടത്തി രണ്ട് പേരെ കുത്തിയും ഒപ്പമുണ്ടായവരെ മർദ്ദിച്ചും പരിക്കേൽപ്പിച്ചതാണ് കേസ്.

ആക്രമണത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറ്റിൻകര, തിരുവല്ലം, കഴക്കൂട്ടം, മാരായമുട്ടം, പാറശാല, മാറനല്ലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ പിടിച്ചുപറി, അടിപിടി, അക്രമം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മയക്കുമരുന്ന് കച്ചവടം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളും, ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കൽ അനുഭവിച്ചിട്ടുള്ള ആളുമാണ് പ്രതി എന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.