
കോട്ടയം: പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളില്‍ തോക്ക് ചൂണ്ടി മദ്യം ആവശ്യപ്പെട്ട് അക്രമി സംഘം.
ഏറ്റുമാനൂര്‍, അയര്‍ക്കുന്നം സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്ത് കോട്ടയം ഈസ്റ്റ് പോലീസ്.
രാത്രിയില്‍ പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലെത്തിയ അക്രമി മദ്യം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാവില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ കയ്യില്‍ കരുതിയിരുന്ന പിസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന് നേരെ ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. തുടര്‍ന്ന് പോലീസ് പിന്‍തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ഇവരുടെ കൈവശമുണ്ടായിരുന്നത് എയര്‍ പിസ്റ്റലാണ് എന്നും പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.



